മസ്കറ്റ്: ഒമാനിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. ആലപ്പുഴ ജില്ലയിൽ ചേർത്തല അവലോകുന്ന് സൗത്ത് ആര്യാട് വെളിയിൽ വീട്ടിൽ വിനോദ് കുമാർ ആണ് മരിച്ചത്. 41 വയസായിരുന്നു. മസ്കറ്റിൽ ആണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. അവിടെ നിന്നും ജോലി മതിയാക്കി നാട്ടിലേക്ക് പോയി. എന്നാൽ രണ്ട് ആഴ്ചമുൻപ് പുതിയ വിസിൽ വീണ്ടും ജോലിക്കായി ഒമാനിൽ എത്തുകയായിരുന്നു.പിതാവ് മോഹനൻ. മാതാവ് ലക്ഷ്മിക്കുട്ടി. ഭാര്യ രശ്മി. രണ്ട് കുട്ടികൾ ആവണി. അമ്പാടി . മസകറ്റ് ആർഒപി മോർച്ചറിയിൽ ആണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഒമാനിൽ വാഹനാപകടം; ആലപ്പുഴ സ്വദേശി മരിച്ചു.
jibin
0