ആനമല: ആനമല അന്തർ സംസ്ഥാന പാതയിൽ കാട്ടാനയ്ക്ക് മുൻപിൽ യുവാവിന്റെ പരാക്രമം. ഇന്നലെ വൈകുന്നേരം അതിരപ്പിള്ളി മലക്കപ്പാറ അന്തർസംസ്ഥാന പാതയിൽ അമ്പലപ്പാറ ഗേറ്റിന് സമീപമായിരുന്നു സംഭവം. അമ്പലപ്പാറ കഴിഞ്ഞു പെൻസ്റ്റോക്കിന് മുൻപ് കാടിനകത്ത് നിന്നും കബാലി വാഹനങ്ങൾക്ക് മുമ്പിലേക്ക് ഇറങ്ങി വരികയായിരുന്നു. പ്രകോപിതനായ ആന റോഡിൽ കിടന്ന കാർ കൊമ്പ് കൊണ്ട് ഉയർത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് ആന റോഡിനു തടസമായി നിൽക്കുന്നത് കണ്ട വിനോദസഞ്ചാരിയായ യുവാവ് കബാലിക്ക് അടുത്തെത്തുകയും പ്രകോപനകരമായ രീതിയിൽ പെരുമാറുകയും ചെയ്തത്. കബാലി യുവാവിന് നേരെ തിരിഞ്ഞതോടെ റോഡിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ഹോൺ മുഴക്കുകയായിരുന്നു. ഇതോടെ ആന കാടു കയറി.
കാട്ടാനയ്ക്ക് മുൻപിൽ യുവാവിന്റെ പരാക്രമം. കാർ കൊമ്പുകൊണ്ട് കോർത്തു… കബാലിയെ യുവാവ് പ്രകോപിപ്പിച്ചു….
ജോവാൻ മധുമല
0
Tags
Top Stories