വിദ്വേഷപ്രചാരണം.. സന്ദീപ് വാര്യര്‍ക്കും ഷാജന്‍ സ്കറിയക്കുമെതിരെ കേസെടുക്കണം… ഡി.ജി.പിക്ക് പരാതി….



 

കൊച്ചി: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിൽ ഉണ്ടായ ബോംബ് സ്ഫോടനത്തെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വർഗീയ വിദ്വേഷ സന്ദേശങ്ങൾക്ക്‌ കാരണമായ ഔദ്യോഗിക പേജുകൾക്കെതിരെ ഡി.ജി.പിക്ക്‌ പരാതി. ഐ.എൻ.എൽ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ കെ അബ്ദുൽ അസീസാണ് ഡി.ജി.പിക്ക്‌ പരാതി നൽകിയത്.

ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ, വി.എച്.പി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചർ, മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്‍റെ എഡിറ്റർ ഷാജൻ സ്കരിയ, കർമ്മ ന്യൂസ്‌, തീവ്ര വർഗീയ ഗ്രൂപ്പായ ‘കാസ’ എന്നിവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ വന്ന അടിസ്ഥാനരഹിതമായ വർഗീയ വംശീയ ആരോപണങ്ങളും ഊഹാപോഹങ്ങളുമാണ് ഈ ദുഷ്പ്രചാരണങ്ങൾക്ക് കാരണമായത്. നാടിന്‍റെ സമാധാന അന്തരീക്ഷം തകർക്കുന്നതിനും, മത സമുദായിക സൗഹാർദത്തിന് ക്ഷതം വരുത്തുന്നതിനും, സമൂഹത്തിൽ വർഗീയ വംശീയ വിഭജനം സൃഷ്ടിക്കുന്നതിനുമായി ആസൂത്രിതവും ബോധപൂർവ്വവും നടത്തിയ ശ്രമങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും പരാതിയിൽ പറഞ്ഞു.
Previous Post Next Post