നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മ​റി​ഞ്ഞ് കാ​ർ യാ​ത്രി​ക​രാ​യ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റുവ​ണ്ടി​പ്പെ​രി​യാ​ർ: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മ​റി​ഞ്ഞ് കാ​ർ യാ​ത്രി​ക​രാ​യ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വ​ണ്ട​ൻ​മേ​ട് സ്വ​ദേ​ശി​ക​ളാ​യ ഡ്രൈ​വ​ർ വി​പി​ൻ (32), രാ​മ​ൻ നാ​യ​ർ (69 ), ആ​ദി​ത്യ​ൻ (17) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. 62-ാം മൈ​ൽ പോ​ളി​ടെ​ക്നി​ക് കോ​ളേജി​നു സ​മീ​പം ആണ് അപകടം നടന്നത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യ്ക്കു ശേ​ഷം വ​ണ്ട​ൻ​മേ​ട്ടി​ലേ​ക്ക് രോ​ഗി​യു​മാ​യി പോ​യ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ദേ​ശീ​യ പാ​ത​യി​ൽ പ​ട്രോ​ളിം​ഗി​നു​ണ്ടാ​യി​രു​ന്ന വ​ണ്ടി​പ്പെ​രി​യാ​ർ പൊ​ലീ​സി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. പ​രി​ക്കേ​റ്റ​വ​രെ വ​ണ്ടി​പ്പെ​രി​യാ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Previous Post Next Post