പത്തനംതിട്ട: ആറന്മുള കോട്ടയില്‍ കനത്ത മഴയെ തുടര്‍ന്ന് വീട് തകര്‍ന്നു വീണ് ഒരാള്‍ക്ക് പരിക്ക്. കോട്ട സ്വദേശി അജിതകുമാരിയുടെ തലയ്ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ഓടു മേഞ്ഞ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അപകടസമയത്ത് അജിത മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
കനത്ത മഴയിൽ വീട് തകര്‍ന്നു വീണു.. ഒരാള്‍ക്ക്…
Jowan Madhumala
0
Tags
Top Storieട