മലപ്പുറം : പൊന്നാനി അതിവേഗ പോക്സോ കോടതിയില്‍ മോഷണം തുടര്‍ക്കഥയാകുന്നു.
തുടർച്ചയായി ഉണ്ടാകുന്ന മോഷണത്തിൽ അമ്പരന്നിരിക്കുകയാണ് ജീവനക്കാർ.
കഴിഞ്ഞ ദിവസം കോടതിയില്‍ നിന്നും മൂവായിരത്തി അഞ്ഞൂറ് രൂപയാണ് മോഷണം പോയത്.
അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെയും കോടതി ജീവനക്കാരന്റെയും പണമാണ് മോഷ്ടിക്കപ്പെട്ടത്. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുഗുണയുടെ പഴ്സില്‍നിന്നാണ് 3,500 രൂപ മോഷണം പോയത്.
കഴിഞ്ഞ ആഴ്ച്ചയും ഇതേ കോടതിയില്‍ മോഷണം നടന്നിരുന്നു. അന്ന് കോടതിയിലെ ബെഞ്ച് ക്ലാര്‍ക്കിന്റെ എടിഎം കാര്‍ഡും പണവും ഉള്‍പ്പെടെയുള്ള പഴ്സാണ് മോഷണം പോയത്.