ചിങ്ങവനം: വീട്ടമ്മയെയും, ഭർത്താവിനെയും ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് കണിയാമല ഭാഗത്ത് കണിയാമല താഴെ വീട്ടിൽ വിഷ്ണു പ്രദീപ് (25) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം രാത്രി പനച്ചിക്കാട് ചാന്നാനിക്കാട് ഭാഗത്ത് താമസിക്കുന്ന വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇവരെ ചീത്തവിളിക്കുകയും ആക്രമിക്കുകയും ഇത് തടയാൻ ശ്രമിച്ച ഭർത്താവിനെ മർദ്ദിക്കുകയുമായിരുന്നു. ഇയാൾക്ക് വീട്ടമ്മയോട് ഇയാൾക്കെതിരെ സാക്ഷി പറഞ്ഞതിനുള്ള മുൻവിരോധം നിലനിന്നിരുന്നു. ഇതിനെ തുടർന്നാണ് ഇയാൾ വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇവരെ ആക്രമിച്ചത്. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ ബിനു ബി.എസ്, എസ്.ഐ മാരായ വിപിൻ ചന്ദ്രൻ, ഷിബുകുമാർ, സി.പി.ഓ മാരായ മണികണ്ഠൻ, സഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
ചിങ്ങവനത്ത് വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പിടിയിലായത് പനച്ചിക്കാട് സ്വദേശി
Jowan Madhumala
0