പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തുന്നു, മോദിയുടെ ആത്മാവ് അദാനിക്കൊപ്പം’ ;രാഹുൽ ഗാന്ധി


ഡല്‍ഹി: പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്നും ആപ്പിള്‍ ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും രാഹുല്‍ ഗാന്ധി. തന്റെ ഓഫീസിലുള്ളവര്‍ക്കും കെസി വേണുഗോപാലിനും പ്രതിപക്ഷ നേതാക്കള്‍ക്കും ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് സന്ദേശം കിട്ടിയെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.

മോദിയുടെ ആത്മാവ് അദാനിക്കൊപ്പമാണ്.അദാനിയുടെ ജീവനക്കാരനാണ് മോദി. അദാനിക്ക് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അദാനി ഒന്നാം സ്ഥാനത്തായി.മോദി രണ്ടാമതും, അമിത് ഷാ മൂന്നാമനുമായി.

ഇന്ത്യ എന്ന ആശയത്തിനായുള്ള പോരാട്ടമാണ് നടത്തുന്നത് .അതില്‍ ഒരു പടി മാത്രമാണ് തെരഞ്ഞെടുപ്പ് .ജയമോ, പരാജയമോ എന്നതല്ല പോരാട്ടുകയെന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
Previous Post Next Post