ക്ലാസ് മുറിയിൽ വിദ്യാർഥി പെപ്പർ സ്പ്രേ അടിച്ചു ; 15 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 
 

കണ്ണൂർ : ക്ലാസ് മുറിയിൽ വിദ്യാർഥി പെപ്പർ സ്പ്രേ അടിച്ചതിനെ തുടർന്ന് ശ്വാസം മുട്ടൽ അനുഭവപ്പെട്ട 15 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.15 ഓടെ തായിനേരി എസ്എബിടിഎം ഹയർ സെക്കൻഡറി സ്കൂളിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഒൻപതാം ക്ലാസിലെ ഒരു ഡിവിഷനിലാണ് സംഭവം.

അധ്യാപിക ക്ലാസിൽ എത്തുമ്പോൾ ക്ലാസിൽ വല്ലാത്തൊരു ഗന്ധം അനുഭവപ്പെട്ടു. അധ്യാപിക കാര്യം തിരക്കുമ്പോഴേക്കും കുട്ടികൾ പലരും നിർത്താതെ ചുമയ്ക്കാൻ തുടങ്ങി. സംഭവം അറിഞ്ഞ് മറ്റു അധ്യാപകരും ക്ലാസ് മുറിയിലെത്തി. തുടർന്ന് കുട്ടികളെ താഴത്തെ ക്ലാസ് മുറിയിലേക്ക് മാറ്റി. പിന്നാലെ കുട്ടികളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ഒരു കുട്ടിയുടെ ബാഗില്‍ നിന്ന് പെപ്പർ സ്പ്രേ കണ്ടെത്തിയത്. സാധാരണ ബോഡി സ്പ്രേയാണെന്ന് കരുതിയാണ് ക്ലാസ് മുറിയിൽ സ്പ്രേ പ്രയോഗിച്ചതെന്ന് കുട്ടി അധ്യാപകരോട് പറഞ്ഞു.
Previous Post Next Post