കൊലപാതകം നടന്നത് 17 വർഷം മുമ്പ്; തിരുവനന്തപുരം സ്വദേശിയായ പ്രതിയെ ഇന്റർപോളിന്റെ സഹായത്തോടെ സൗദിയിൽ നിന്നും പിടികൂടി കേരള പോലീസ്



 തിരുവനന്തപുരം: 17 വർഷം മുമ്പ് നടന്ന കൊലപാതക കേസിൽ മൂന്നാം പ്രതിയെ മൺവിള കിഴക്കുംകര സ്വദേശി ബൗഡൻ എന്നു വിളിക്കുന്ന സുധീഷിനെ സൗദിയിൽ പോയി പൊക്കി കേരള പോലീസ്. തുമ്പയിൽ കൊലപാതകം നടത്തി മുങ്ങിയതായിരുന്നു ഇദ്ദേഹം. സൗദിയിൽ നിന്ന് ഇന്റർപോളിന്റെ സഹായത്തോടെയാണ് പോലീസ് പ്രതിയെ പൊക്കിയത്. കഴക്കൂട്ടം സൈബർ സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ ഡികെ പൃഥ്വിരാജിന്റെ നേതൃത്വത്തിൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ചത്.ലഹരി മരുന്നു സംഘത്തിന്റെ പ്രവർത്തനം തടയാൻ ശ്രമിച്ചതിന് തുമ്പയിൽ മുരളി കൊല ചെയ്യപ്പെട്ട കേസിലെ മൂന്നാം പ്രതിയാണ് പിടികിട്ടാപ്പുള്ളിയായ സുധീഷ്. ഇദ്ദഹത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു പോലീസ്. പിന്നീട് കേരള പോലീസ് റിപ്പോർട്ട് സമർപ്പിച്ച് ഇന്റർപോൾ ഇദ്ദേഹത്തെ റെഡ് കോർണർ നോട്ടിസിൽ ഉൾപ്പെടുത്തി.റിയാദിൽ ഡ്രെെവറലായി ജോലി ചെയ്യുകയായിരുന്നു സുധിഷ്. കേരള പൊലീസിന്റെ റിപ്പോർട്ട് പ്രകാരം ഇന്റർപോൾ അന്വേഷിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചു. വിവിരം ഇന്റർ പോൾ കേരള പോലീസിനെ അറിയിച്ചു. വിദേശകാര്യവകുപ്പിന്റെ അനുമതിയോടെയാണ് കേരള പൊലീസ് സൗദിയിലേക്ക് പോയി. ഇന്റർപോളിന്റെ സഹായത്തോടെ പ്രതിയെ കേരള പോലീസ് അറസ്റ്റ് ചെയ്തു.


സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു നിർദേശം നൽകിയത് അനുസരിട്ട് എസിപി ഡി.കെ. പൃഥ്വിരാജിന്റെ നേതൃത്വത്തിൽ തുമ്പ സ്റ്റേഷൻ ഇൻസ്പെക്ടർ ശിവകുമാർ, സൈബർ പൊലീസ് സ്റ്റേഷൻ സീനിയർ സിവിൽ പൊലീസ് ഓഫിസർ മണികണ്ഠൻ എന്നിവർ അടങ്ങിയ സംഘം സൗദിയിലേക്ക് പോയി. റിയാദിൽ എത്തി ഇന്റർ പോളിന്റെ സഹായത്തോടെ കേരള പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ 18ന് ആണ് പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കുന്നത്.സമാനമായ മറ്റൊരു സംഭവം കഴിഞ്ഞ ഫെബ്രുവരിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. 17 വർഷമായി കേരള പോലീസ് തിരയുന്ന മറ്റൊരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സൗദി ഇന്റർ പോളുമായി സഹകരിച്ചാണ് അന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. വയനാട് ജംഗിൾ പാർക്ക് റിസോർട്ട് ഉടമ അബ്ദുൽ കരീമിനെ വധിച്ച മുഹമ്മദ്‌ ഹനിഫയെയാണ് സൗദി പോലീസ് അറസ്റ്റ് ചെയ്ത്. കൊലപാതക കേസുമായി ബന്ധപ്പെട്ട് പ്രതിയെ പിടികൂടാൻ പോലീസിന് കഴ‍ിഞ്ഞിരുന്നില്ല.2006 ൽ ആണ് ഈ കേസ് നടക്കുന്നത്. താമരശ്ശേരി ചുരത്തിലൂടെ യാത്ര ചെയ്യുകയായിരുന്ന അബ്ദുൽ കരീമിനെയാണ് പ്രതി കൊലപ്പെടുത്തുന്നത്. തിരുവനന്തപുരം സ്വദേശി ബാബു വർഗീസ് ആണ് കേസിലെ ഒന്നാം പ്രതി. ജംഗിൾ പാർക്ക് റിസോർട്ട് രണ്ട് വർഷത്തേക്ക് അബുദുർ കരീമിന്റെ കെെവശത്ത് നിന്നും ഇദ്ദേഹം ലീസിനെടുത്തു. എന്നാൽ കരാറിൽ കൃത്രിമത്വം കാട്ടിയതിനെ തുടർന്ന് കരീം ഇവർക്കെതിരെ കേസ് ഫയൽ ചെയ്തരുന്നു. ഇതിനെ തുടർന്നുള്ള വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.
Previous Post Next Post