ലോകനാശത്തിന്‍റെ തുടക്കം 2023 ഡിസംബറില്‍ ആരംഭിക്കുമെന്ന പ്രവചനനവുമായി 'ബ്രസീലിന്റെ നോസ്ട്രഡാമസ് ,അതോസ് സലോമെ


സാവോപോളോ: ലോകനാശത്തിന്‍റെ തുടക്കം ഡിസംബറില്‍ ആരംഭിക്കുമെന്ന പ്രവചനവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് 'ബ്രസീലിന്റെ നോസ്ട്രഡാമസ്' എന്നും 'നിര്‍ഭാഗ്യ പ്രവാചകന്‍' എന്നും അറിയപ്പെടുന്ന അതോസ് സലോമെയാണ്. നേരത്തെ, എലിസബത്ത് രാജ്ഞിയുടെ മരണം, റഷ്യയുക്രെയ്ന്‍ യുദ്ധം, ഇലോണ്‍ മസ്കിന്റെ ട്വിറ്റര്‍ ഏറ്റെടുക്കല്‍, കോവിഡ് മഹാമാരി എന്നിങ്ങനെ പല സംഭവങ്ങളും താന്‍ മുന്‍കൂട്ടി പ്രവചിച്ചതാണെന്ന് ഇയാള്‍ അവകാശപ്പെടുന്നു.
ഡിസംബറില്‍ ലോകത്ത് ശക്തമായ പ്രകൃതി ദുരന്തങ്ങളുടെ ഒരു പരമ്പര തന്നെ വരാനിരിക്കുന്നു എന്നും ലോകനാശത്തിന്റെ ആരംഭമാകും അതെന്നുമാണ് മുപ്പത്തേഴുകാരന്റെ പുതിയ പ്രവചനം. ഭൂകമ്പങ്ങള്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടാകും. ഇന്തോനേഷ്യ, ജാവ തുടങ്ങിയ സ്ഥലങ്ങളില്‍ അഗ്നിപര്‍വത സ്ഫോടനങ്ങളും അമേരിക്ക, കൊളംബിയ, കാനഡ എന്നീ രാജ്യങ്ങളില്‍ വിവിധ ദുരന്തങ്ങളും സംഭവിക്കാമെന്നും സലോമെ പ്രവചിക്കുന്നു.അതേസമയം, തന്റെ എല്ലാ പ്രവചനങ്ങളും സംഭവിക്കണമെന്നില്ലെന്നും, ആരേയും ഭയപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതല്ല പ്രവചനങ്ങളെന്നും സലോമെ കൂട്ടിച്ചേര്‍ക്കുന്നു
Previous Post Next Post