കള്ളനോട്ടുമായി 60കാരൻ…17 അഞ്ഞൂറിന്റെ നോട്ടുകൾ കണ്ടെത്തി, ഇന്നലെ രാത്രിയാണ് ഇയാളെ പിടികൂടുന്നത്. നാട്ടുകാർ പിടികൂടി തടഞ്ഞു നിർത്തിയതിന് ശേഷം പോലീസിന് കൈമാറുകയായിരുന്നു.

കള്ളനോട്ടുമായി 60കാരൻ…17 അഞ്ഞൂറിന്റെ നോട്ടുകൾ കണ്ടെത്തി, ഇന്നലെ രാത്രിയാണ് ഇയാളെ പിടികൂടുന്നത്. നാട്ടുകാർ പിടികൂടി തടഞ്ഞു നിർത്തിയതിന് ശേഷം പോലീസിന് കൈമാറുകയായിരുന്നു. 
 
തിരുവനന്തപുരം: കിളിമാനൂരിൽ കള്ളനോട്ടുമായി 60കാരൻ പിടിയിൽ. കണ്ണൂർ നടക്കാവ് സ്വദേശി അബ്ദുൽ റഷീദാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് ഇയാളെ പിടികൂടുന്നത്. നാട്ടുകാർ പിടികൂടി തടഞ്ഞു നിർത്തിയതിന് ശേഷം പോലീസിന് കൈമാറുകയായിരുന്നു. കിളിമാനൂർ തൊളിക്കുഴിയിലാണ് സംഭവം. ആരോ തനിക്ക് നൽകിയതെന്നാണ് ഇയാൾ നാട്ടുകാരോട് പറഞ്ഞത് .ഇയാളിൽ നിന്നും അഞ്ഞൂറിന്റെ 17 നോട്ടുകൾ കണ്ടെത്തിയതായാണ് സൂചന. സംഭവത്തിൽ മറ്റ് ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടത്തുകയാണെന്ന് പോലീസ് പറഞ്ഞു.
Previous Post Next Post