തലശേരി: ചൊക്ലിയിലുള്ള തലശ്ശേരി ഗവ. കോളേജ് കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജായി പുനർനാമകരണം ചെയ്യതു. മന്ത്രി ഡോ. ആർ ബിന്ദു ഓൺലൈനിൽ പ്രഖ്യാപനം നടത്തിയത്. സ്പീക്കർ അഡ്വ. എഎൻ ഷംസീർ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ, കണ്ണൂർ സർവകലാശാലാ പ്രോ വൈസ് ചാൻസലർ പ്രൊഫ. എ സാബു വിശിഷ്ട്ടാതിഥികളായി.പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ, തലശ്ശേരി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ജമുനാറാണി, ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ രമ്യ, പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ അശോകൻ എന്നിവർ ആശംസ നേർന്നു. ചൊക്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എംഒ ചന്ദ്രൻ, പിടിഎ വൈസ് പ്രസിഡന്റ് വൈഎം അനിൽകുമാർ, കോളേജ് യൂണിയൻ ചെയർമാൻ കെ അർജുൻ, കോളേജ് ഓർഗനൈസിംഗ് കമ്മിറ്റി കൺവീനർ വിഎ മുകുന്ദൻ, കെഇ കുഞ്ഞബ്ദുള്ള, അഡ്വക്കേറ്റ് കെ സുഹൈബ് തങ്ങൾ, ഷാനിദ് മേക്കുന്ന് എന്നിവർ സന്നിഹിതരായി. കോളേജ് പ്രിൻസിപ്പൽ ഡോ. നേഹ സ്വാഗതവും അസിസ്റ്റന്റ് പ്രൊഫസർ കെ പി പ്രേമൻ നന്ദിയും പറഞ്ഞു.