‘ലോകകപ്പ് കാണാൻ തന്നെ ക്ഷണിച്ചില്ല’; ബിസിസിഐ മറന്നതാവാമെന്ന് കപിൽ ദേവ്

 



തന്നെ ഇക്കൊല്ലത്തെ ലോകകപ്പ് കാണാൻ ബിസിസിഐ ക്ഷണിച്ചില്ലെന്ന് ഇന്ത്യയുടെ ആദ്യ ലോകകപ്പ് ജേതാവ് കപിൽ ദേവ്. 1983ൽ ലോകകപ്പ് നേടിയ ടീമിനെയാകെ കളി കാണാൻ ക്ഷണിക്കുമെന്ന് താൻ കരുതിയെന്നും അത് മറന്നതാവാമെന്നും കപിൽ ദേവ് പറഞ്ഞു. എബിപി ന്യൂസിനോടാണ് കപിൽ ദേവിൻ്റെ പ്രതികരണം.“എന്നെ അവർ വിളിച്ചില്ല. അതുകൊണ്ട് ഞാൻ പോയില്ല. 1983ൽ ലോകകപ്പ് വിജയിച്ച ടീം മുഴുവൻ ഒപ്പമുണ്ടായിരുന്നെങ്കിലെന്നുണ്ടായിരുന്നു. പക്ഷേ, എല്ലാവരും തിരക്കിലാണ്. ചിലപ്പോഴൊക്കെ ആളുകൾ മറന്നുപോകാനിടയുണ്ട്. അതാവും സാധ്യത.”- കപിൽ ദേവ് പറഞ്ഞു.

1983ൽ വെസ്റ്റ് ഇൻഡീസിനെ തോല്പിച്ചാണ് ഇന്ത്യ ലോകകപ്പ് നേടിയത്.

Previous Post Next Post