സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില.

സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലo
                  

സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 45,220 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,650 രൂപയുമാണ് ഇന്നത്തെ വില നിലവാരം. വാരാന്ത്യത്തിൽ സ്വർണവില നേട്ടത്തിലാണ്. ഇന്നലെ ഇടിഞ്ഞ സ്വർണവിലയാണ് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 10 രൂപയുമാണ് ഇന്നലെ കുറഞ്ഞത്.

ആഗോള തലത്തിൽ, സ്വർണവില വർദ്ധനയിലാണ് കഴിഞ്ഞ വാരാന്ത്യത്തിൽ വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. ട്രോയ് ഔൺസിന് 7.70 ഡോളർ ഉയർന്ന്, 1,992.62 ഡോളർ എന്നതാണ് നിലവാരം. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് 45,280 രൂപയും, ഏറ്റവും കുറഞ്ഞ നിരക്ക് 45,120 രൂപയുമാണ്. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 78 രൂപയും, 8 ഗ്രാം വെള്ളിക്ക് 624 രൂപയുമാണ് നിരക്ക്.


Previous Post Next Post