ലണ്ടൻ - ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിനായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് ഗുരുപൂർണ്ണിമ ആഘോഷം സംഘടിപ്പിച്ചു.
ലണ്ടനിലെ തൊണ്ടോൻ ഹീത്തിലെ വെസ്റ്റ് തൊണ്ടോൻ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തിയ വിഷ്ണുപൂജ , ദീപാരാധന എന്നീ ഭക്തിസാദ്രമായ ചടങ്ങുകൾക്ക് ഗുരുവായൂർ വാസുദേവൻ തീരുമേനി കാർമ്മികത്വം വഹിച്ചു. തുടർന്ന് പ്രസാദ വിതരണവും നടത്തി.