മാവോയിസ്റ്റുകളും പൊലീസും ഏറ്റുമുട്ടി.. വെടിവയ്പ്പ്… ആയുധങ്ങൾ… കണ്ടെടുത്തു


 

കണ്ണൂർ: അയ്യൻകുന്ന് ഉരുപ്പുകുറ്റി വനത്തിൽ തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മില്‍ വെടിവയ്പ്പ്. പട്രോളിങ് സമയത്ത് മാവോയിസ്റ്റുകൾ ആദ്യ വെടിയുതിർക്കുകയും തുടർന്ന് പൊലീസ് തിരിച്ചടിക്കുകയുമായിരുന്നു. സംഭവത്തിൽ രണ്ട് മാവോയിസ്റ്റുകൾക്ക് വെടിയേറ്റതായാണ് വിവരം. സ്ഥലത്തുനിന്ന് മൂന്നു തോക്കുകൾ കണ്ടെടുത്തു. കൂടുതല്‍ പൊലീസ് സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.Previous Post Next Post