നവകേരള സദസിന് പണം നൽകില്ലെന്ന് ചാലക്കുടി നഗരസഭ


 
നവ കേരളസദസിന് പണം നൽകില്ലെന്ന് ചാലക്കുടി നഗരസഭ. പണം അനുവദിക്കേണ്ടതില്ലെന്ന ഇരിങ്ങാലക്കുട നഗരസഭയുടെ നിലപാടിന് പിന്നാലെയാണ് ചാലക്കുടി നഗരസഭയും നിലപാട് വ്യക്തമാക്കുന്നത്. ഒരുലക്ഷം രൂപയാണ് സർക്കാർ നഗരസഭയോട് ആവശ്യപ്പെട്ടത്. എന്നാൽ ചാലക്കുടി നഗരസഭ ഇപ്പോൾ തന്നെ സാമ്പത്തിക പ്രതിസന്ധിയിലാണ്. സർക്കാരിലേക്ക് നഗരസഭ നൽകാനുള്ള ബാധ്യതയെ സംബന്ധിച്ച് സംസാരിക്കാൻ ചൊവ്വാഴ്ച തിരുവനന്തപുരത്തേക്ക് പോകാനിരിക്കുകയാണ്. ഇതിനിടയിൽ നവകേരള സദസിന്റെ പേരിൽ പണം പിരിക്കുന്നത് ശരിയായ നടപടിയല്ലെന്നും നഗരസഭ ചെയർമാൻ എ ബി ജോർജ് പറഞ്ഞു. സെക്രട്ടറി വിവേചനാധികാരം ഉപയോഗിച്ച് പണം നൽകിയാൽ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്നും എ ബി ജോർജ് പറഞ്ഞു.
Previous Post Next Post