‘ആളാവാന്‍ വരരുത്’.. അവരോട് ഇറങ്ങിപ്പോകാന്‍ പറ… മാധ്യമപ്രവർത്തകയോട് കയർത്ത് സുരേഷ് ഗോപി….


കൊച്ചി: മാധ്യമ പ്രവര്‍ത്തകയോട് കയര്‍ത്ത് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. വനിത മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലെ ചോദ്യമാണ് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചത്.

”ആളാവാന്‍ വരരുത്…കോടതിയാണ് നോക്കുന്നത്. അവര് നോക്കിക്കോളും. മാധ്യമപ്രവര്‍ത്തക ഇവിടെ വന്ന് എന്ത് കോടതി എന്നാണ് ചോദിച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് തുടരണമെന്ന് ആഗ്രഹമുണ്ടോ? എങ്കില്‍ പറയൂ. അവരോട് പുറത്തുപോകാന്‍ പറ…” എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. കോടതിയെയാണ് പുച്ഛിച്ചിരിക്കുന്നത്. ഞാനാ കോടതിയെ ബഹുമാനിച്ചാണ് കാത്തിരിക്കുന്നത്. ‘എന്തു കോടതി’ നിങ്ങളില്‍ ആര്‍ക്കെങ്കിലും പറയാന്‍ അവകാശമുണ്ടോ? എന്നും സുരേഷ് ഗോപി പറഞ്ഞു. സ്ത്രീകൾക്ക് മാത്രമായുള്ള സിനിമാ പ്രദർശനത്തിൽ പങ്കെടുക്കാൻ തൃശൂർ ഗിരിജ തിയറ്ററിൽ എത്തിയതായിരുന്നു സുരേഷ് ഗോപി
Previous Post Next Post