പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ വീട്ടില്‍ നിന്ന് എക്‌സൈസ് പിടികൂടിയത് കഞ്ചാവ്. ഇന്നലെ രാത്രിയാണ് നഹാസ് പത്തനംതിട്ടയുടെ വീട്ടില്‍ നിന്ന് എക്‌സൈസ് രണ്ട് കിലോ കഞ്ചാവ് പിടികൂടിയത്. നഹാസിന്റെ സഹോദരന്‍ നസീബ് സുലൈമാന്റെ മുറിയില്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്. എക്‌സൈസ് കേസെടുത്തതോടെ ഇയാള്‍ ഒളിവില്‍ പോയിരുന്നു.
രമേശ് ചെന്നിത്തലയുടെ വിശ്വസ്തനാണ് നഹാസ്. നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ശബരിമല ഹെല്‍പ്പ് ഡെസ്‌ക് പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് രമേശ് ചെന്നിത്തല ആയിരുന്നു. കഞ്ചാവ് ആരോപണം ഉയര്‍ന്നതോടെ ചെന്നിത്തല പരിപാടിയില്‍ നിന്ന് പിന്മാറി. കൂടുതല്‍ പരിപാടികള്‍ ഉള്ളതിനാല്‍ സമയക്കുറവുണ്ടെന്നും അതാണ് പിന്മാറിയതെന്നുമാണ് ചെന്നിത്തലയുടെ വിശദീകരണം