പാഠപുസ്തകങ്ങളെ കാവിവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം അവസാനിപ്പിക്കുക; കേരള യുക്തിവാദി സംഘം

പാഠപുസ്തകങ്ങളെ കാവിവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം അവസാനിപ്പിക്കുക; കേരള യുക്തിവാദി സംഘം
തൊടുപുഴ: കേരള യുക്തിവാദി സംഘം ഇടുക്കി ജില്ലാ സമ്മേളനം നടത്തി. തൊടുപുഴ ഹിൽ​ഗേറ്റ് ഓഡിറ്റോറിയത്തിൽ പ്രൊഫസർ റ്റി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷിജി ജെയിംസ് അധ്യക്ഷത വഹിച്ചു. പ്രവർത്തകയോ​ഗത്തിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി ശൂരനാട് ​ഗോപൻ നിർവ്വഹിച്ചു.

പാഠപുസ്തകങ്ങൾ കാവിവൽക്കരിക്കാനും ചരിത്രത്തെ തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ മാറ്റി പഠിപ്പിക്കാനും പരിണാമം സിദ്ധാന്തം പോലുള്ള അടിസ്ഥാന ശാസത്ര പാഠങ്ങൾ പിൻവലിക്കുവാനുമുള്ള നീക്കങ്ങളിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് സംഘടന പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 

സംഘം ജനറൽ സെക്രട്ടറി റ്റി.കെ.ശക്തിധരൻ, അഡ്വ.രാജ​ഗോപാൽ വാകത്താനം, സി.എം.ലിയാക്കത്തലി, റ്റി.എം.മണിലാൽ, ഡോ.തോമസ് ജോർജ്, ജസ്റ്റിൻ ഇവല്യൂഷണിസ്റ്റ് തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എൻ.കെ.ദിനേശ്(പ്രസിഡന്റ്), സിജു രാജാക്കാട്(സെക്രട്ടറി), ഷേൺ കുമാർ(ട്രഷറർ), ജയൻ മുല്ലശ്ശേരി(ഓർ​ഗനൈസിങ്ങ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
Previous Post Next Post