മണിമല പോക്സോ കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു.



 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷയും, 3 ലക്ഷത്തി 25,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. മണിമല പൂവത്തോലി നാല് സെന്റ് കോളനി ഭാഗത്ത് തീമ്പലങ്ങാട്ട് പറമ്പിൽ വീട്ടിൽ നോബിന്‍ ടി ജോൺ (30) എന്നയാളെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്. ഇയാൾ 2022ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്പി   എൻ. ബാബുക്കുട്ടന്റെ നേതൃത്വത്തിൽ  ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ആയിരുന്നു. വിധിയിൽ മൂന്നു ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപ ഇരക്ക് നൽകണമെന്നും, പിഴ അതിജീവതയ്ക്ക് നൽകണമെന്നും, അല്ലാത്തപക്ഷം മൂന്നുവർഷവും ആറുമാസവും കൂടി അധികം തടവ് അനുഭവിക്കേണ്ടി വരും.

Previous Post Next Post