ബ​ഹ്‌​റൈ​ൻ-​ഖ​ത്ത​ർ കോ​സ്‌​വേ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കും; കി​രീ​ടാ​വ​കാ​ശി ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യുമായി ചർച്ച നടത്തി



ബഹ്റെെൻ: ബഹ്‌റൈൻ-ഖത്തർ കോസ്‌വേ പദ്ധതി യാഥാർഥ്യമാകുന്നത് സംബന്ധിച്ച് സംബന്ധിച്ച് കഴിഞ്ഞ ദിവസം ചർച്ച നടത്തി. ബഹ്റെെൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനിയും ചേർന്നാണ് ഇക്കാര്യം സംബന്ധിച്ച് ചർച്ച നടത്തിയത്.ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത് ഗുദൈബിയ കൊട്ടാരത്തിൽ വെച്ചായിരുന്നു. പദ്ധതിയുടെ നടത്തിപ്പിന് വേണ്ടി എന്തെല്ലാം കാര്യങ്ങൽ ചെയ്യാൻ സാധിക്കും എന്നത് സംബന്ധിച്ചാണ് ചർച്ച നടത്തിയത്. ആവശ്യമായ കാര്യങ്ങൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകി. ബഹ്‌റൈൻ-ഖത്തർ പങ്കാളിത്തവും സഹകരണം കൂടുതൽ ശക്തമാക്കാൻ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.ഗാസ ഇപ്പോൾ നേരിടുന്ന പ്രശ്നം ഇരുവരും ചർച്ച ചെയ്തു. യുദ്ധം അവസാനിപ്പിക്കണം. സാധാരണക്കാരുടെ ജീവൻ രക്ഷിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടങ്ങണം. ബന്ദികളാക്കിയ തടവുക്കരെ മോചിപ്പിക്കണം. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്ക് അനുസരിച്ചായിരിക്കണം കാര്യങ്ങൾ നീങ്ങേണ്ടത്. മാനുഷിക നിയമങ്ങൾക്കനുസൃതമായി ഗാസയിലേ കുട്ടികൾക്ക് സുരക്ഷ ഒരുക്കണം. ആവശ്യമായ വഴികൾ തുറന്നു നൽകണം

ഗാസയിലേക്ക് സഹായങ്ങൾ എത്തിക്കുന്നതിന് വേണ്ടിയുള്ള ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. സാധാരണ ജീവിതത്തിലേക്ക് കാര്യങ്ങൾ കാണ്ടു വരാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കാൻ ആണ് ലക്ഷ്യം വെക്കുന്നത്.

ഖത്തറിന് പുരോഗതിയും സമൃദ്ധിയുണ്ടാാകട്ടെ എന്ന് ബഹ്റെെൻ കിരീടാവകാശി ആശംസിച്ചു. രണ്ട് രാജ്യങ്ങളുടെ ജനങ്ങൾക്കും ഉപകാരമുണ്ടാകുന്ന രീതിയിൽ വലിയ പദ്ധതികൾ ആണ് കൊണ്ടുവരേണ്ടത്. ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം രണ്ട് രാജ്യങ്ങളും ചർച്ച ചെയ്തു. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനി, പ്രിൻസ് സൽമാനെ നന്ദി അറിയിച്ചു.ഹമദ് രാജാവിന്റെ മാനുഷിക പ്രവർത്തനത്തിനും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സ് ചെയർമാനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, ആഭ്യന്തരമന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, വിദേശകാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി, ധനകാര്യമന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Previous Post Next Post