ഒരാഴ്ചക്കിടെ പാമ്പ് കടിയേറ്റത് രണ്ട് തീർഥാടകർക്ക്; സന്നിധാനത്തേക്കുള്ള വഴിയിൽ കൂടുതൽ പാമ്പ് പിടുത്തക്കാരെ നിയമിക്കാൻ നിർദേശം നൽകി ദേവസ്വം മന്ത്രിതിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ട് ശബരിമല തീർഥാടകർക്ക് പാമ്പ് കടിയേറ്റ സംഭവത്തിൽ നടപടിയുമായി ദേവസ്വം മന്ത്രി. സന്നിധാനത്തേക്കുള്ള യാത്ര വഴികളിൽ കൂടുതൽ പാമ്പു പിടുത്തക്കാരെ നിയമിക്കാനാണ് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ നിർദേശം നൽകിയത്. ഇതു സംബന്ധിച്ച് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനുമായും ദേവസ്വം മന്ത്രി ചർച്ച നടത്തി.

കഴിഞ്ഞ ദിവസങ്ങളിൽ കുട്ടികൾകടക്കം പാമ്പ് കടിയേറ്റിരുന്നു. നിലവിൽ നാലു പാമ്പു പിടുത്തക്കാരെ നിയോഗിച്ചിട്ടുണ്ട്. കാനനപാതയിൽ വനാശ്രീതരിൽ നിന്ന് നിയമിച്ച ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെയും തീർത്ഥാടകരുടെ സഹായത്തിനായി വിന്യസിച്ചിട്ടുണ്ട്.

അതേസമയം, കാട്ടാക്കടയിൽ നിന്ന് എത്തിയ ആറ് വയസുകാരിക്കായിരുന്നു ശബരിമലയിൽ വെച്ച് കടിയേറ്റത്. സ്വാമി അയ്യപ്പൻ റോഡിലെ ഒന്നാം വളവിൽ വ്യാഴാഴ്ച പുലർച്ചെയോടെ ആയിരുന്നു സംഭവം. തുടർന്ന് ആൻറി സ്നേക്ക് വെനം നൽകി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടർ അറിയിച്ചു
Previous Post Next Post