കോട്ടയം ജില്ലാ പോലീസിന് സംസ്ഥാന പോലീസ് മേധാവിയുടെ അഭിനന്ദനം.

 


കോട്ടയം ജില്ലാ പോലീസിന് സംസ്ഥാന പോലീസ് മേധാവി പ്രശംസാ പത്രം നൽകി. അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടിയുടെ ശവസംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട്  കോട്ടയം ജില്ലയിൽ പോലീസ് ഏർപ്പെടുത്തിയിരുന്ന  സുരക്ഷാസംവിധാനങ്ങൾക്കും, ഗതാഗത ക്രമീകരണത്തിനുമാണ്  പോലീസ് ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി  ഡോ: ഷെയ്ക്ക് ദർവേഷ് സാഹേബ് ഐ.പി.എസ് കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസിന് പ്രശംസാപത്രം നൽകിയത്.

Previous Post Next Post