അരൂരിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു.

 
അരൂർ: യുവാവ് ട്രെയിൻ തട്ടി മരിച്ചു. വൈപ്പിനിൽ പുതുവൈപ്പ് തിട്ടത്തറ വീട്ടിൽ സജീവൻ ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി 9ന് കളത്തിൽ ക്ഷേത്രത്തിന് സമീപമുള്ള തീരദേശ റെയിൽ പാളത്തിൽ വച്ചായിരുന്നു അപകടം. പരേതരായ രാഘവൻ,പത്മാക്ഷി ദമ്പതികളുടെ മകനാണ്. ഭാര്യയുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ ശേഷം അരൂരിൽ കളത്തിൽ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സഹോദരി ചിത്തിരയുടെ വീട്ടിലായിരുന്നു താമസം. കൂലിപണിയായിരുന്നു ജീവിത മാർഗ്ഗം. ചെവിക്ക് കേൾവി കുറവുള്ള ഇയാൾ റെയിൽവേ പാളത്തിലൂടെ നടക്കുമ്പോൾ ട്രെയിൻ വരുന്ന ശബ്ദം കേൾക്കാതെ വന്നതാണ് അപകട കാരണമെന്ന് പറയപ്പെടുന്നു. ഗിരിജ, ചിത്തിര, കോമളവല്ലി, മുരളിധരൻ, ദിലീപ്, രാജീവ് സഹോദരങ്ങളാണ്.
Previous Post Next Post