ഏറ്റുമാനൂർ പാറോലിക്കൽ ജംഗ്ഷനിൽ ബൈക്കപകടം: അതിരമ്പുഴ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം; നിയന്ത്രണം നഷ്ടമായ ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടംഏറ്റുമാനൂർ: പാറോലിക്കൽ ജംഗ്ഷനിൽ ബൈക്ക് അപകടം. നിയന്ത്രണം നഷ്ടമായ ബൈക്കുകൾ  കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് അതിരമ്പുഴ മാവേലിനഗർ ചിറമുഖത്ത് രഞ്ജിത്ത് ജോസഫ് (35).
ബൈക്കുകൾ കൂട്ടിയിടിച്ചതിനെത്തുടർന്നു നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡരികിലെ പോസ്റ്റിൽ ഇടിച്ചാണ് യുവാവിന്  മരണം സംഭവിച്ചത്.
അപകടത്തിൽപ്പെട്ട മറ്റൊരു ബൈക്കിലുണ്ടായിരുന്ന യുവാവിനെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന്  മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇംഗ്ലണ്ടിൽ നഴ്‌സായ റിയായാണ് രഞ്ജിത്തിന്റെ ഭാര്യ, മകൾ ഇസബല്ല. സംസ്‍കാരം പിന്നീട്.
Previous Post Next Post