സ്കൂൾ കുട്ടികൾക്കായുള്ള അപകട ഇൻഷുറൻസ് പദ്ധതി ഈ മാസം മുതൽ… പ്രയോജനം ലഭിക്കുക 43 ലക്ഷം കുട്ടികൾക്ക്


സ്കൂൾ കുട്ടികൾക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അപകട ഇൻഷുറൻസ് പദ്ധതി ഈ മാസം മുതൽ ആരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത്. 43 ലക്ഷം കുട്ടികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കേരളത്തിന്‍റെ പൊതുവിദ്യാഭ്യാസരംഗത്ത് തുഗ്ലക് പരിഷ്കരണങ്ങളാണ് നടപ്പാക്കുന്നതെന്നാണ് വലതുപക്ഷത്തി​ന്റെ ആക്ഷേപം. എന്നാല്‍ പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഇതെല്ലാം ചെയ്യുന്നതെന്ന് പ്രതിപക്ഷനേതാവും കൂട്ടരും മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ടി.എ 35ാം സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

Kerala Latest News 
Previous Post Next Post