കിടങ്ങൂരിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. കിടങ്ങൂർ: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ കടമ്പനാട്ട് ഭാഗത്ത് പേഴുംകാട്ടിൽ വീട്ടിൽ ഷിനോ തോമസ് (42) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയോട് ലൈംഗികാതിക്രമം നടത്തുകയും, നിരന്തരം ഫോണിലേക്ക് അശ്ലീല മെസ്സേജുകൾ അയച്ച് ശല്യപ്പെടുത്തുകയുമായിരുന്നു. പരാതിയെ തുടർന്ന് കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്.ഓ റെനീഷ് റ്റി.എസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Previous Post Next Post