തെലങ്കാനയില്‍ കെമിക്കല്‍ ഗോഡൗണില്‍ ഉണ്ടായ വന്‍തീപിടിത്തത്തില്‍ ഏഴുപേര്‍ മരിച്ചു.


ഹൈദരാബാദ്: തെലങ്കാനയില്‍ കെമിക്കല്‍ ഗോഡൗണില്‍ ഉണ്ടായ വന്‍തീപിടിത്തത്തില്‍ ഏഴുപേര്‍ മരിച്ചു. പൊള്ളലേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹൈദരാബാദ് ബസര്‍ഘട്ടില്‍ നാലു നില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപിടിത്തം ഉണ്ടായത്. ഇവിടെ കെമിക്കല്‍ ഗോഡൗണ്‍ ആണ് പ്രവര്‍ത്തിച്ചിരുന്നത്. കാറിന്റെ തകരാര്‍ പരിഹരിക്കുന്നതിനിടെ ഉണ്ടായ തീപ്പൊരിയാണ് തീപിടിത്തത്തിന് കാരണമായതെന്ന് ഹൈദരാബാദ് സെന്‍ട്രല്‍ സോണ്‍ ഡിസിപി വെങ്കടേശ്വര്‍ റാവു പറഞ്ഞു. 

തീപ്പൊരി ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന രാസവസ്തുക്കളുമായുള്ള സമ്പര്‍ക്കത്തില്‍ ആളിപ്പടരുകയായിരുന്നു. താഴത്തെ നിലയിലാണ് കാര്‍ നന്നാക്കിയിരുന്നത്. ഇവിടെ നിന്നുള്ള തീപ്പൊരിയാണ് വന്‍തീപിടിത്തത്തിന് കാരണമായത്.

ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന കെമിക്കല്‍ വീപ്പകളുമായുള്ള സമ്പര്‍ക്കത്തില്‍ ആളിപ്പടര്‍ന്ന തീ മറ്റു നിലകളിലേക്ക് വ്യാപിച്ചു. ഇതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Previous Post Next Post