വയറു വേദനയ്ക്ക് ചികിത്സ തേടി എത്തി; പ്ലസ് വൺ വിദ്യാർഥിനി ആറ് മാസം ​ഗർഭിണി; യുവാവിനെതിരെ പോക്സോ കേസ്കണ്ണൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവിനെതിരെ കേസ്. വയറു വേദനയെ തുടര്‍ന്നു വിദ്യാര്‍ഥിനി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പരിശോധിച്ച ഡോക്ടര്‍ക്ക് സംശയം തോന്നി. പിന്നാലെയാണ് ആറ് മാസം ഗര്‍ഭിണിയാണെന്നു സ്ഥിരീകരിച്ചത്.

ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചു. രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. 

മാതാപിതാക്കള്‍ പുറത്തു പോയപ്പോള്‍ യുവാവ് വീട്ടിലെത്തി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി. യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 
Previous Post Next Post