കൊച്ചി : കരുനാഗപ്പള്ളി നിയമസഭാ മണ്ഡലത്തിലെ മുൻ എംഎൽഎ ആർ. രാമചന്ദ്രൻ (62) അന്തരിച്ചു. കരൾ സംബന്ധമായ ലോഗത്തിന് ദീർഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു. കൊച്ചിയിലെ ആശുപത്രിയിൽ പുലർച്ചെ 4.30ന് ആയിരുന്നു അന്ത്യം. സിപിഐ മുൻ ജില്ലാ സെക്രട്ടറിയാണ് ആർ. രാമചന്ദ്രൻ.
സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായി അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചു. സിപിഐ സ്റ്റേറ്റ് കൗൺസിൽ അംഗവുമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിലെ സിപിഐ സ്ഥാനാർത്ഥിയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹം കൊല്ലം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിക്കും. സിപിഐ കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനമുണ്ടാകും. ചവറ, കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസുകളിലും വീട്ടിലും ഇന്ന് പൊതുദർശനം ഉണ്ടാകും. സംസ്കാരം നാളെ കരുനാഗപ്പള്ളിയിലെ വീട്ടുവളപ്പിൽ നടക്കും.