കൂരോപ്പട : ഇരുട്ടിന്റെ മറവിൽ സാമൂഹ്യ വിരുദ്ധർ വെട്ടി നിരത്തിയത് കർഷകന്റെ ജീവനോപാധിയായ കൃഷിത്തോട്ടം. കൂരോപ്പട കോലത്തേട്ട് കുടുംബ ക്ഷേത്രത്തിന്റെ പുരയിടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ളാക്കാട്ടൂർ ഇടയ്ക്കാട്ട് ബാബുവിന്റെ വാഴ തോട്ടമാണ് സാമൂഹ്യ വിരുദ്ധർ കഴിഞ്ഞ ദിവസം വെട്ടിനശിപ്പിച്ചത് .
നാല്പതിലേറെ കുലച്ച് നിന്നിരുന്ന വാഴകളാണ് വെട്ടിക്കളഞ്ഞത്. കുറച്ച് കുലകൾ നഷ്ടപ്പെട്ടിട്ടുണ്ട്. പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ കൃഷി ചെയ്ത് വരുന്ന തന്റെ ആദ്യത്തെ ദുരനുവമാണിതെന്ന് ബാബു പറയുന്നു. പാമ്പാടി പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജനപ്രതിനിധികളായ ദീപ്തി ദിലീപ്, അനിൽ കൂരോപ്പട, സന്ധ്യാ ജി നായർ, മഞ്ജു കൃഷ്ണകുമാർ, കൃഷി ഓഫിസർ സുചിത, ടോമി മേക്കാട്ട്, ജോയിമോൻ വാക്കയിൽ, സണ്ണി വയലുങ്കൽ, സുധാകരൻ, എ.ജി സദാശിവൻ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു. കർശനമായ നടപടികൾ സ്വീകരിക്കണമെന്നും രാത്രികാല പട്രോളിംഗ് ശക്തിപ്പെടുത്തണമെന്നും ആവശ്യം ഉയർന്നു.