വിവാഹവാഗ്ദാനം നൽകി പീഡനം; മുങ്ങാൻ ശ്രമിച്ച കോൺഗ്രസ് കൗൺസിലർ തിരുവന്തപുരം വിമാനത്താവളത്തിൽ പിടിയിൽ

വിവാഹവാഗ്ദാനം നൽകി പീഡനം; മുങ്ങാൻ ശ്രമിച്ച കോൺഗ്രസ് കൗൺസിലർ തിരുവന്തപുരം  വിമാനത്താവളത്തിൽ പിടിയിൽ
കൊല്ലം: വിവാഹവാഗ്ദാനം നൽകി പട്ടികജാതി യുവതിയെ പീഡിപ്പിച്ച കേസിൽ പരവൂർ നഗരസഭാ കൗൺസിലറെ അറസ്റ്റ് ചെയ്ത് പോലീസ്. പെരുമ്പുഴ വാർഡ് കൗൺസിലറും കോൺഗ്രസ് അംഗവുമായ കുറുമണ്ടൽ ബി.കടയിൽ കുന്നുമ്പുറംവീട്ടിൽ ആർ.എസ്.വിജയ്(32)യെയാണ് പരവൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇരുപത്തേഴുകാരിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. തുടർന്ന് വിജയ് ഒളിവിലായിരുന്നു. വിദേശത്തേക്ക് കടക്കുമെന്ന സൂചനയിൽ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് ഇയാൾ പിടിയിലായത്
Previous Post Next Post