ഛത്തീസ്ഗഢ് പോളിങ്ങിനിടെ മാവോയിസ്റ്റ് ആക്രമണം; സൈനികന് പരിക്ക്ന്യൂഡൽഹി: ഛത്തീസ്ഗഢിൽ നിയമസഭാ തിരഞ്ഞെടുപ്പിനിടെ കമ്മ്യൂണിസ്റ്റ് ഭീകരാക്രമണം. സുക്മയിലെ നക്സൽ സ്വാധീന മേഖലയിൽ വോട്ടെടുപ്പിനിടെ ഐഇഡി സ്ഫോടനം നടക്കുകയായിരുന്നു. സ്ഫോടനത്തിൽ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സി ആർ പി എഫ് ജവാന് പരിക്കേറ്റു.

ഛത്തീസ്ഗഢിലെ 20 നിയമസഭാ സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മാവോയ്സ്റ്റ് ഭീകരാക്രമണ സാദ്ധ്യതകൾ കണക്കിലെടുത്ത് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 

90 അംഗ ഛത്തീസ്ഗഢ് നിയമസഭയിലേക്ക് രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്. നവംബർ 17നാണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ്.

ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന 20 മണ്ഡലങ്ങളിൽ പന്ത്രണ്ടും മാവോയിസ്റ്റ് സ്വാധീനമുള്ള ബസ്തർ മേഖലയിലാണ്.
Previous Post Next Post