എസ് എൻ പുരത്ത് അഞ്ചാം ക്ലാസുകാരൻ കുളത്തിൽ വീണ് മരിച്ചു



കൊടുങ്ങല്ലൂർ: അച്ഛനോടൊപ്പം ക്ഷേത്രക്കുളതിൽ കുളിക്കാനെത്തിയ അഞ്ചാം ക്ലാസുകാരൻ കുളത്തിൽ വീണ് മരിച്ചു. എസ്.എൻ. പുരം പോഴങ്കാവ് സ്വദേശി വടുക്കുംചേരി വീട്ടിൽ ഷിജുവിൻ്റെ മകൻ ശ്രുദ കീർത്ത് എന്ന കുട്ടിയാണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെ എസ്.എൻ പുരം ശ്രീകൃഷ്ണ ക്ഷേത്രക്കുളത്തിലാണ് സംഭവം. ശബരിമല തീർത്ഥാടനത്തിന് വേണ്ടി മാലയിടാൻ എത്തിയതാണ് കുട്ടി. അച്ഛൻ കുളിച്ചു കൊണ്ടിരിക്കെ കുട്ടി കുളത്തിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മതിലകം കളരിപ്പറമ്പ് സ്കൂളിലെ വിദ്യാർത്ഥിയാണ്.
Previous Post Next Post