മൂന്ന് ഭാര്യമാരുമായി അടിച്ചുപൊളിച്ച് മസായ; ഭർത്താവിനെ പ്രീതിപ്പെടുത്താൻ പ്ലാസ്റ്റിക് സര്‍ജറിക്ക് ഭാര്യമാർ; വൈറൽ കപ്പിൾസ് വിശേഷങ്ങൾന്യൂയോർക്ക്: മൂന്ന് ഭാര്യമാർക്കൊപ്പം സന്തോഷ ജീവിതം നയിക്കുന്ന യുവാവ് എന്ന് കേൾക്കുമ്പോൾ, ഒരുമിച്ചോ? ഒരു വീട്ടിലോ? ഒരു പ്രശ്നങ്ങളുമില്ലാതെ അവർ മുന്നോട്ടുപോകുന്നുണ്ടോ? തുടങ്ങി നൂറായിരം ചോദ്യങ്ങളും സംശയങ്ങളുമാകുമല്ലേ മനസിൽ ഉയരുന്നത്. ചിലരാകട്ടെ, പണ്ട് കാലത്തും നമ്മുടെ നാട്ടിലും നാലും അഞ്ചും കെട്ടിയവരുണ്ടായിരുന്നെന്നാകും മറുപടി നൽകുക. എന്നാൽ ഇവിടെ കാര്യങ്ങൾ അൽപ്പം വ്യത്യസ്തമാണ്. മൂന്ന് ഭാര്യമാർക്കൊപ്പം അടിച്ചുപൊളിച്ച് ജീവിക്കുന്ന മസായ ആൻഡ്രൂസ് നിലവിൽ ഭാര്യമാരുടെ പ്ലാസ്റ്റിക് സർജറിക്ക് തയ്യാറെടുക്കുകയാണ്. സംരംഭകനായ മസായ ആൻഡ്രൂസിന്‍റെയും ഭാര്യമാരായ സ്റ്റെഫാനി, റോസ്, ഡെസാരെ എന്നിവരുടെയും ജീവിതകഥ നേരത്തെ തന്നെ ചർച്ചയായിട്ടുണ്ട്. വൈറൽ ദമ്പതികളുടെ നിലവിലെ വിശേഷങ്ങൾ അറിയാം.ഭാര്യമാരുടെ സന്തോഷത്തിന് വേണ്ടി എത്ര പണം മുടക്കാനും താൻ തയ്യാറാണെന്ന് നേരത്തെ വ്യക്കമാക്കിയ മസായ നിലവിൽ ഇവരുടെ പ്ലാസ്റ്റിക് സർജറിക്ക് തയ്യാറെടുക്കുകയാണ്. മൂവരുടെയും ശരീര സൗന്ദര്യം സങ്കൽപ്പത്തിനനുസരിച്ച് മാറ്റാനാണ് ഈ കുടുംബം തയ്യാറെടുക്കുന്നത്. ഭാര്യമാരെ അതീവ സുന്ദരിമാരാക്കാനൊരുങ്ങുന്ന മസായുടെ ജീവിതത്തിലേക്ക് എങ്ങനെയാണ് മൂന്ന് സ്ത്രീകൾ കടന്നുവന്നതെന്നകാര്യം പലർക്കും അറിയുന്നുണ്ടാകില്ല. ആദ്യം ഈ കുടുംബത്തെക്കുറിച്ച് വിശദമായി അറിയാം.സ്റ്റെഫാനിയാണ് മസായുടെ ആദ്യ ഭാര്യ. സാധാരണ ദമ്പതികളെപ്പോലെ കഴിഞ്ഞ ഇരുവരും ഒരുഘട്ടത്തിൽ വേർപിരിയാൻ തീരുമാനിച്ചു. ഇതിനുശേഷമാണ് സിനിമാക്കഥയെ വെല്ലുന്ന കാര്യങ്ങൾ ഇവരുടെ ജീവിതത്തിൽ അരങ്ങേറുന്നത്. 2016ലാണ് മസായിയും സ്റ്റെഫാനിയും വേർപിരിയുന്നത്. വൈകാതെ തന്നെ മസായ അടുത്ത ജീവിതത്തിലേക്ക് കടന്നു. റോസുമായിട്ടായിരുന്നു ഈ പ്രണയബന്ധം. എന്നാൽ ഇതിനിടയിൽ സ്റ്റെഫാനിയെ പിരിയാൻ തനിക്ക് കഴിയില്ലെന്ന് മനസിലാക്കിയ യുവാവ് ആദ്യഭാര്യയുമായി വീണ്ടും ഒത്തുചേർന്നു.തന്നെ സ്നേഹിച്ച് തുടങ്ങിയ റോസിനെ അങ്ങനെ ഉപേക്ഷിക്കാൻ മസായ്ക്ക് കഴിയുമായിരുന്നില്ല. തന്‍റെയും സ്റ്റെഫാനിയുടെയും ജീവിതയാത്രയിൽ റോസിനെകൂടെ കൂട്ടാമെന്ന് അദ്ദേഹം കരുതി. രണ്ട് യുവതികളും അത് സമ്മതിച്ചതോടെ രണ്ട് ഭാര്യമാർക്കൊപ്പം ജീവിതം ആരംഭിച്ചു. 'വേർപിരിയുന്ന ഘട്ടത്തിൽ മറ്റു സ്ത്രീകളെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ഞങ്ങൾ തീരുമാനിച്ചിരുന്നു. സ്റ്റെഫാനി ബൈസെക്ഷ്വൽ ആണ്. അതുകൊണ്ടായിരുന്നു അത്തരമൊരു തീരുമാനം' മസായ പറയുന്നു. അടുത്തിടെയാണ് ഇവരുടെ ജീവിതത്തിലേക്ക് ഡെസാരെ മൂന്നുപേരും ചേർക്കുന്നത്.മസായയുമായി തങ്ങളുടെ സമയം തുല്യമായി വിഭജിച്ചിട്ടുണ്ടെന്നാണ് ഭാര്യമാർ പറയുന്നത്. ഇപ്പോഴിതാ ഭർത്താവിനെ പ്രീതിപ്പെടുത്താൻ പ്ലാസ്റ്റിക് സർജറി നടത്താൻ പോവുകയാണ് തങ്ങളെന്നാണ് മൂന്ന് പേരും വെളിപ്പെടുത്തിയിരിക്കുന്നത്. മസായ ഇവർക്ക് ചേർന്ന ശരീര ആകൃതി പോലും വരച്ചുവെച്ചിട്ടുണ്ട്. സ്റ്റെഫാനിയാകട്ടെ പ്ലാസ്റ്റിക് സർജറിയ്ക്കുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചിട്ടുണ്ട്. മറ്റുരണ്ടുപേരും ശരീരത്തിൽ മാറ്റം വരുത്താൻ ആ​ഗ്രഹമുണ്ടെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്.സ്റ്റെഫാനി പ്ലാസ്റ്റിക് സർജറിയെ കുറിച്ച് സംസാരിച്ചത് മുതൽ മറ്റ് ഭാര്യമാരും ആഗ്രഹം പ്രകടിപ്പിച്ച് കഴിഞ്ഞു. രണ്ടുപേരും വ്യത്യസ്തമായ മാറ്റങ്ങളാണ് പറയുന്നത്. തങ്ങളുടെ സൗന്ദര്യത്തിൽ ആത്മവിശ്വാസമുണ്ട്. എന്നാൽ പ്ലാസ്റ്റക് സർജറി കൂടി കഴിയുന്നതോടെ അതീവ സുന്ദരിയായി മാറുമെന്നാണ് സ്റ്റെഫാനി പറയുന്നത്. ദിവസവും കൃത്യമായി തങ്ങൾ വ്യായാമം ചെയ്യുന്നുണ്ട്. വെയിറ്റ് ട്രെയിനിങ്, യോ​ഗ, സ്ട്രെച്ചിങ് എല്ലാം തങ്ങൾ ചെയ്യുന്നുണ്ടെന്നും ഇവർ പറയുന്നു.തങ്ങളുടെ ജീവിതത്തിന്‍റെ വിജയമന്ത്രം പരസ്പര വിശ്വാസമാണെന്നാണ് ജീവിതത്തിലൂടെ നാല് പേരും തെളിയിക്കുന്നത്. പ്രണയ ബന്ധങ്ങളെക്കുറിച്ച് മൂന്ന് പേർക്കും പല വ്യത്യസ്ത ആശയങ്ങളാണ് ഉണ്ടായിരുന്നത് ഇന്ന് ബഹുഭാര്യത്വ ബന്ധത്തിൽ ഇവർ എല്ലാവരും സംതൃപ്തരാണ്. 'പരസ്പര വിശ്വാസവും സ്നേഹവും പുലർത്തുക' എന്നതാണ് ബന്ധത്തിലെ ഏറ്റവും പ്രധാന കാര്യം എന്നും ഇവർ പറയുന്നു.


Previous Post Next Post