കൊച്ചി : കളമശ്ശേരി സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. മലയാറ്റൂര്‍ കടുവന്‍കുഴി വീട്ടില്‍ പ്രദീപിന്റെ ഭാര്യ റീന (സാലി-45) ആണ് മരിച്ചത്.
ഇതോടെ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. സ്ഫോടനത്തില്‍ നേരത്തെ കൊല്ലപ്പെട്ട 12 വയസ്സുകാരി ലിബിനയുടെ അമ്മയാണ് മരിച്ച സാലി. ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ചികിത്സയിലായിരുന്ന സാലി രാത്രിയാണ് മരിച്ചത്.മകള്‍ 12 വയസ്സുകാരി ലിബിന ബോംബ് സ്‌ഫോടനം നടന്നതിന്റെ പിറ്റേന്ന് മരിച്ചിരുന്നു. ചികിത്സയിലുള്ള മകന്‍ പ്രവീണ്‍ അപകടനില തരണംചെയ്തിട്ടില്ല. മറ്റൊരു മകന്‍ രാഹുലിനും പൊള്ളലേറ്റിരുന്നെങ്കിലും ഗുരുതരമല്ല.
ഒക്ടോബര്‍ 29-ന് രാവിലെ ഒന്‍പതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്‍വന്‍ഷന്‍ നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളില്‍ സ്ഫോടനമുണ്ടായത്.