ശബരിമല ദര്‍ശനത്തിന് എത്തിയ ട്രാന്‍സ്‌ജെന്‍ഡറെ പൊലീസ് മടക്കി അയച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ക്ക് സ്ത്രീ ലക്ഷണം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് മടക്കി അയച്ചത്. കഴിഞ്ഞദിവസം വൈകുന്നേരം സന്നിധാനം നടപ്പന്തലില്‍ വച്ചാണ് സംഭവം. ചെന്നൈയില്‍ നിന്നും ദര്‍ശനത്തിനെത്തിയ സതീഷ് കുമാറിനെയാണ് (25) പൊലീസ് തടഞ്ഞത്. തുടര്‍ന്ന് പരിശോധനയ്ക്കായി ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു. അതിനു പിന്നാലെ ദര്‍ശനം നടത്താന്‍ സമ്മതിക്കാതെ മടക്കി അയക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ശബരിമലയിലെത്തിയ ട്രാൻസ്ജെൻഡർക്ക് സ്ത്രീയുടെ ലക്ഷണം, പതിനെട്ടാം പടി കയറുന്നതിനു മുന്‍പുള്ള നടപ്പന്തലില്‍ പൊലീസ് നടത്തിയ പതിവ് പരിശോധനയിലാണ് ഇയാളെ കണ്ടെത്തിയത്
ജോവാൻ മധുമല
0
Tags
Top Stories