റോബിൻ ബസ് വീണ്ടും കോയമ്പത്തൂരിലേക്ക്



റോബിൻ ബസ് പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് സർവീസ് തുടങ്ങി. ഇന്ന് രാവിലെ 7 മണിക്ക് ബസ് പുറപ്പെട്ടു. കോടതി ഉത്തരവ് ലംഘിച്ച് പരിശോധനകൾ ഉണ്ടാകില്ലെന്ന് കേരളവും തമിഴ്നാടും ഇന്നലെ സുപ്രിംകോടതിയെ അറിയിച്ചു.
അഞ്ച് മണിക്ക് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തേണ്ടിയിരുന്ന ബസ്, തകരാർ കണ്ടതിനെ തുടർന്ന് വർക്ക്ഷോപ്പിൽ കയറ്റിയതിനാൽ വൈകിയാണ് പുറപ്പെട്ടത്.ഇന്നും വരും ദിവസങ്ങളിൽ ബുക്കിങ് ഫുൾ ആണെന്നും ബസ് ഡ്രൈവർ പറയുന്നു.
പൂക്കുലയും പഴക്കുലയും നോട്ടുമാലയും നൽകി റോബിൻ ബസിന് പത്തനംതിട്ടയിൽ വൻ സ്വീകരണമാണ് ഒരു സംഘം നാട്ടുകാർ നൽകിയത്. തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് ഇന്നലെയാണ് വിട്ടുനൽകിയത്.

10,000 രൂപ പിഴയ്ക്ക് പിന്നാലെയാണ് ബസ് ഉടമയായ ഗിരീഷിന് വിട്ട് കൊടുക്കാൻ അധികൃതർ തീരുമാനിച്ചത്. പെർമിറ്റ് ലംഘനത്തിനാണ് പിഴ ഈടാക്കിയത്. കോയമ്പത്തൂർ സെൻട്രൽ ആർടിഒയുടെതാണ് നടപടി.
Previous Post Next Post