സ്വന്തമായി ഒരു സൈക്കിൾ വേണം നാലാം ക്ലാസ്സ് വിദ്യാർത്ഥിക്ക് സൈക്കിൾ സമ്മാനിച്ച് ചാണ്ടി ഉമ്മൻ


തിരുവല്ല : ഉമ്മൻ ചാണ്ടിയുടെ പാതയിൽ മകൻ ചാണ്ടി ഉമ്മനും സഞ്ചരിക്കുകയാണ്.പുതുപ്പള്ളി എം എൽ എ ആയ ചാണ്ടി ഉമ്മനെ തിരുവല്ല എസ്.സി.എസ് ഹൈസ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയായ കുറ്റപ്പുഴ സ്വദേശി ആബിദ് ഫോണിൽ ബന്ധപ്പെടുകയും ശേഷം ശാരീരിക വൈകല്യമുള്ള തന്റെ മുത്തച്ഛനയും കൂട്ടി പുതുപ്പള്ളിയിൽ മുച്ചക്ര സ്കൂട്ടറിൽ എത്തി. ആൾക്കൂട്ടത്തിരക്കിൽ ആബിദിനും മുത്തച്ഛനും ചാണ്ടി ഉമ്മന്റെ അടുത്തെത്താൻ സമയം വൈകി. ചാണ്ടി ഉമ്മനെ കണ്ടു. സ്വന്തമായി ഒരു സൈക്കിൾ വേണമെന്ന ആവശ്യം ചാണ്ടി ഉമ്മന്റെ മുമ്പിൽ അവതരിപ്പിച്ചു. വാത്സല്യപൂർവ്വം ചാണ്ടി ഉമ്മൻ ആബിദിനെ പുണർന്നു. എത്രയും വേഗം അതിനുള്ള മാർഗ്ഗം കണ്ടെത്താം എന്ന് ഉറപ്പു നൽകി.
ചാണ്ടി ഉമ്മൻ യു ഡി എഫ് ജില്ലാ ചെയർമാനും കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റും തന്റെ കുടുംബ സുഹൃത്തുമായ അഡ്വ. വർഗ്ഗീസ് മാമ്മനെ ഫോണിൽ വിളിച്ചു കാര്യങ്ങൾ വിശദീകരിച്ചു. ആ ആവശ്യം സന്തോഷപൂർവ്വം സ്വീകരിച്ച് അഡ്വ.വർഗ്ഗീസ് മാമ്മൻ ഒരു സൈക്കിൾ വാങ്ങി. തിരുവല്ലയിലെ സൈക്കിൾ ഷോപ്പിൽ വച്ചു തന്നെ പരുമല പള്ളി പെരുന്നാളിന്റെ വിശുദ്ധ ദിവസത്തിൽ ചാണ്ടി ഉമ്മൻ പരുമലയിലേക്ക് പോകുന്ന വഴി തിരുവല്ലയിലെത്തി ആബിദിനും മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം സൈക്കിൾ കൈമാറി. ഉമ്മൻ ചാണ്ടി കാണിച്ച് തന്ന കാരുണ്യത്തിന്റെ പാത അനുസ്യൂതം പിൻതുടരുകയാണ് മകൻ ചാണ്ടി ഉമ്മൻ നീങ്ങുന്നത് എന്ന് നന്ദി യോടെ അവർ സ്മരിച്ചു. യു ഡിഎഫ് ചെയർമാൻ അഡ്വ.വർഗ്ഗീസ് മാമ്മനും എസ് സി എസ് ഹൈസ്കൂൾ നാഷണൽ സർവ്വീസ് കോ ഓർഡിനേറ്റർ നിമ്മി തോമസ് ടീച്ചറും ഒപ്പമുണ്ടായിരുന്നു.
Previous Post Next Post