സുരക്ഷാ സംവിധാനങ്ങളോ, മുന്നറിയിപ്പ് ബോര്‍ഡുമില്ല; സ്കൂട്ടർ. യാത്രികരായ പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ മൂന്നുപേര്‍ ഓടയിൽ വീണു


പാവറട്ടി: പാവറട്ടി സെന്റര്‍ വികസനത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന ഓടയിലേക്ക് സ്‌കൂട്ടര്‍ മറിഞ്ഞ് പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ മൂന്നു പേര്‍ വീണു. എല്ലാവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. 

പാലുവായി വടക്കേപുരയ്ക്കല്‍ വീട്ടില്‍ ജയശ്രീ, സഹോദരന്‍ ജിതിന്‍, ജയശ്രീയുടെ രണ്ട് വയസുള്ള മകന്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. മതിയായ സുരക്ഷാ സംവിധാനങ്ങളോ, മുന്നറിയിപ്പ് ബോര്‍ഡുകളോ സ്ഥാപിക്കാത്തതാണ് അപകട കാരണം. 

ഓട നിര്‍മിച്ച ശേഷം നികത്താതെ കിടന്ന കുഴിയില്‍ ജിതിന്‍ കാല്‍ കുത്തിയതോടെ മൂന്നുപേരും സ്‌കൂട്ടര്‍ ഉള്‍പ്പെടെ വീഴുകയായിരുന്നു. ജയശ്രീയുടെ മടിയിലായിരുന്നു കുട്ടി. ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ചത്. സി.സി.ടിവിയില്‍ അപകട ദൃശ്യങ്ങള്‍ കണ്ടെടുത്തു. 
Previous Post Next Post