മകളെ പഠിപ്പിക്കുന്നതിനു പണം കണ്ടെത്താന്‍ അമ്മ ഇറ്റലിയില്‍; അമ്മയെ കാത്തുനിൽക്കാതെ ആന്‍ റുഫ്ത മടങ്ങി

 


കൊച്ചി: കുസാറ്റ് ക്യാംപസിലുണ്ടായ അപകടമരണത്തിന്റെ ഞെട്ടലിലാണ് നാട്. ഹൃദയം നുറുങ്ങുന്ന നൊമ്പരക്കാഴ്ചകള്‍ക്കാണ് നാട് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മരിച്ചവരിൽ വടക്കൻ പറവൂർ സ്വദേശിയും വിദ്യാർത്ഥിനിയുമായ ആൻ റുഫ്തയുടെ അമ്മ ഇറ്റലിയിൽ. ഈയടുത്താണ് വിസിറ്റിങ് വിസയിൽ അമ്മ ഇറ്റലിയിലേക്ക് പോയത്. ആൻ റുഫ്തയുടെ പഠനത്തിനു ആവശ്യമായ പണം കണ്ടെത്താൻ ജോലി തേടിയാണ് ഇവർ ഇറ്റലിയിലേക്ക് പോയതെന്ന് സ്ഥലം എംഎൽഎയും പ്രതിപക്ഷ നേതാവുമായ വി ഡി സതീശൻ മാധ്യമങ്ങളോട് പറ‍ഞ്ഞു.

ഇറ്റലിയില്‍ നിന്നും ഇവരെ തിരികെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമം നടന്നു വരകുകയാണ്. മലയാളി അസോസിയേഷനുകളുമായി സഹകരിച്ച് ഇവരെ എത്തിക്കാനുള്ള ശ്രമത്തിലാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം ആൻ റുഫ്തയുടെ പിതാവ് റോയിയെ ആശ്വസിപ്പിക്കാനാകാതെ ഹൈബി ഈഡൻ അടക്കമുള്ളവരുടെ കാഴ്ചകളും കണ്ടുനിന്നവരുടെ കണ്ണ് നനയിപ്പിച്ചു.


Previous Post Next Post