നോട്ടെണ്ണൽ അഞ്ചാം ദിവസം ദിവസം അവസാനിച്ചു; റെയ്ഡില്‍ കണ്ടെത്തിയത് 351 കോടി



ഒഡിഷ : കോൺഗ്രസ് എംപി ധീരജ് സാഹുവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്ന് പിടിച്ചെടുത്ത കള്ളപ്പണം എണ്ണി തീർത്തു. 351 കോടി രൂപയാണ് ഐടി റെയ്ഡിൽ കണ്ടെത്തിയത്. അഞ്ച് ദിവസം കൊണ്ടാണ് നോട്ടെണ്ണൽ പൂർത്തിയാക്കാനായത്.

 ഒഡീഷയിലെ രണ്ട് എസ്ബിഐ ബ്രാഞ്ചുകളിലായി 3 ഡസൻ നോട്ടെണ്ണൽ യന്ത്രങ്ങൾ ഉപയോഗിച്ചാണ് പണം എണ്ണിത്തീര്‍ത്തത്. പണം 200 ബാഗുകളിലാക്കി സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി.

 അതിനിടെ, എംപിയെ കുറ്റപ്പെടുത്തി ഒഡീഷയിലെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.
Previous Post Next Post