സംസ്ഥാനത്ത്‌ 385 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഒരു മരണവും റിപ്പോർട്ട് ചെയ്തു തിരുവനന്തപുരം: സംസ്ഥാനത്ത്‌ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 385 പേർക്ക്. ഇതോടെ 2799 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ളത് കേരളത്തിലാണ്.
പുതിയ കൊവിഡ് സബ് വേരിയന്റ് ആയ ജെഎൻ.1 ഇന്ത്യയിൽ 110 പേർക്കാണ് സ്ഥിരീകരിച്ചത്. ന്യൂഡൽഹിയിലും ആദ്യ കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

രാജ്യത്ത് ഏറ്റവും കൂടുതൽ ജെഎൻ.1 കേസുകൾ റിപ്പോർട്ട് ചെയ്തത് ഗുജറാത്തിലാണ്. മഹാരാഷ്ട്ര സർക്കാർ പുതിയ കൊവിഡ് ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകിയിട്ടുണ്ട്.

കൊവിഡ് രോഗികളെ കൈകാര്യം ചെയ്യുന്നതിനുള്ള പ്രോട്ടോക്കോളുകൾ, ക്രിട്ടിക്കൽ കെയർ ഹോസ്പിറ്റലുകളിൽ ജീവനക്കാരെ നിയമിക്കൽ എന്നിവ ടാസ്‌ക് ഫോഴ്‌സിന്റെ ഉത്തരവാദിത്തങ്ങളിൽ ഉൾപ്പെടുന്നു.
Previous Post Next Post