കുട്ടിയെ തട്ടികൊണ്ടുപോയ കേസിൽ അറസ്റ്റിലായ അനുപമ 5 ലക്ഷം സബ്സ്ക്രൈബേഴ്സുള്ള യൂട്യൂബർ


ഓയൂർ കേസിൽ അറസ്റ്റിലായ അനുപമ "അനുപമ പത്മൻ' എന്ന പേരിൽ 5 ലക്ഷം സബ്സ്ക്രൈബേഴ്‌സുള്ള യുട്യൂബർ. 

ഇതിൽ നിന്നും നല്ല വരുമാനം ലഭിച്ചിരുന്ന അനുപമയ്ക്ക് ഈയിടെ കോപ്പി റൈറ്റിന്റെ പേരിൽ പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നു എന്നറിയുന്നു. ഇതോടെ ഈ വരുമാനം നിലച്ചു എന്നും പറയുന്നു.

ഇതുവരെ 381 വിഡിയോ പോസ്‌റ്റ് ചെയ്തിട്ടുണ്ട്. 


ഒരുമാസം മുൻപാണ് അവസാന വിഡിയോ.

തട്ടിക്കൊണ്ടുപോയ കുട്ടിയെ പാർപ്പിച്ചെന്ന് കരുതുന്ന ചിറക്കര പോളച്ചിറ തെങ്ങുവിളയിലുള്ള ഫാംഹൗസിലെ റംബൂട്ടാൻ വിളവെടുപ്പ് വിഡിയോ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നതിൽ ഏറ്റവും അവസാനത്തേതിൽ ഒന്ന്.


വളർത്തുനായ്ക്കളെ ഇഷ്ട‌പ്പെടുന്നയാളായ അനുപമ, അതോടൊപ്പമുള്ള വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറൽ വിഡിയോകളുടെ റിയാക്ഷൻ വിഡിയോയും ഷോട്‌സുമാണ് കൂടുതലായി പോസ്‌റ്റ് ചെയ്തിരിക്കുന്നത്. ഇംഗ്ലിഷിലാണ് അവതരണം.  അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷിയാനെക്കുറിച്ചാണ് പ്രധാന വിഡിയോകളെല്ലാം.

 ഇൻസ്റ്റഗ്രാമിൽ 14,000 പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത്.
Previous Post Next Post