മാസപ്പടി കേസ്: ഇഡിയുടെ ആവശ്യം അംഗീകരിക്കണോ വേണ്ടയോ എന്നത് സർക്കാരിന്റെ വിവേചനാധികാരം…

പാലക്കാട് : മാസപ്പടി കേസിൽ ഇഡിയുടെ ആവശ്യം അംഗീകരിക്കണോ വേണ്ടയോ എന്നത് സർക്കാരിന്റെ വിവേചനാധികാരമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. 

മാസപ്പടി കേസിലെ അന്വേഷണം ബിജെപി-യുഡിഎഫ് ഡീലാണെന്നും തോമസ് ഐസക് ആരോപിച്ചു.

സർവകലാശാലകൾ ഗവർണർമാർക്ക് വിട്ടുകൊടുക്കുന്നതും പിഎംശ്രീ പദ്ധതിയും ഇതേ രീതിയിലുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.

 മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയ്ക്ക് പിന്നിൽ അഴിമതിയുണ്ടെന്നും തോമസ് ഐസക് ആരോപിച്ചു. രമേശ് ചെന്നിത്തലയുടെ വിദേശയാത്രയുടെ പിന്നാമ്പുറവും പുറത്തുവന്നിട്ടുണ്ടെന്ന് പറഞ്ഞ തോമസ് ഐസക്, ഇത്തരം യാത്രകൾ വഴി ആരെയൊക്കെയാണ് സഹായിക്കുന്നതെന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.

യുഡിഎഫ് അവസരവാദികളാണെന്നും മാസപ്പടി കേസിലെ ഇഡി വേട്ടയാടലിന് യുഡിഎഫ് നൽകുന്ന പിന്തുണ ദേശീയതലത്തിൽ ചർച്ചയാകുമെന്നും തോമസ് ഐസക് പറഞ്ഞു. 

ഇന്ത്യ മുന്നണിയെ തകർക്കുന്നത് ഇത്തരം അവസരവാദപരമായ നിലപാടുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Previous Post Next Post