അജ്ഞാത മൃതദേഹം,,ടിയാനെ തിരിച്ചറിയുന്നവർ കോട്ടയം ഈസ്റ്റ് പോലീസുമായി ബന്ധപ്പെടേണ്ടതാണ്
ഊരും പേരും തിരിച്ചറിയാത്ത ഉദ്ദേശം 65 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷൻ 23.12.2023 തീയതി രാവിലെ 7.15 മണിയോടുകൂടി കോട്ടയം റെയിൽവേ സ്റ്റേഷന് തെക്കുവശം ചുങ്കം പാലത്തിനും കുറ്റിക്കാട്ട് അമ്പലത്തിനു ഇടയ്ക്കുള്ള സ്ഥലത്ത് വെച്ച് പാലരുവി എക്സ്പ്രസ് ട്രെയിൻ തട്ടി മരണപ്പെട്ടു പോയിട്ടുള്ളതാണ്. ഈ സംഗതിക്ക് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ ക്രൈം 2306/23 U/S 174 Crpc പ്രകാരം കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി വരുന്നതാണ്. 
അടയാളവിവരങ്ങൾ
കറുപ്പിൽ വെളുത്ത ചെറിയ കളങ്ങളോടുകൂടിയ ഷർട്ടും വെള്ളമുണ്ടും ധരിച്ചിരിക്കുന്നു. ഇരുനിറം പറ്റെ വെട്ടിയ നര കലർന്ന മുടി, ക്ലീൻ ഷേവ്, ഇടതു വശം കവിളിനു മുകളിലായി ചെറിയ കറുത്ത മറുക്, ടിയാനെ തിരിച്ചറിയുന്നവർ താഴെപ്പറയുന്ന നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്
SHO KOTTAYAM EAST 9494987071
SI EAST 9497980326
EAST PS 04812560333
Previous Post Next Post