ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം: ബസ്സ്‌ ജീവനക്കാരൻ അറസ്റ്റിൽ.


ഈരാറ്റുപേട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ബസ്സിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ ബസ് ജീവനക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തലപ്പലം, പ്ലാശനാൽ തെള്ളിയാമറ്റം ഭാഗത്ത് കൊച്ചുപുരയ്ക്കൽ വീട്ടിൽ രാജീവ് ആർ.വി (43) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഇയാൾ ക്ലീനറായി ജോലി ചെയ്തു വന്നിരുന്ന സ്വകാര്യബസ് ഇന്നലെ രാവിലെ 10.15 മണിയോടുകൂടി കുന്നോന്നി ടൗൺ ഭാഗത്ത് ഭക്ഷണം കഴിക്കുന്നതിനായി നിർത്തിയിട്ട സമയം, ബസ്സിനുള്ളിൽ ഇരിക്കുകയായിരുന്ന പ്രായപൂർത്തിയാത്ത പെൺകുട്ടിക്ക് നേരെ ഇയാൾ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും,ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ഉമറുൽ ഫാറൂഖ്, എസ്.ഐ മാരായ വിഷ്ണുദേവ്, ഷാബുമോൻ ജോസഫ്, ഇഖ്ബാൽ, സി.പി.ഓ മാരായ ജിനു കെ.ആർ, പ്രദീപ് എം ഗോപാൽ,ഷാനവാസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Previous Post Next Post