ഇത് മണർകാട് കവലയാണ്, ഇതുവഴി എങ്ങനെ നടക്കും സാർ ! !


റെജി വർഗീസ് 
മണർകാട്: ജില്ലാ കളക്ടറുടെ ഉത്തരവുണ്ട്, പഞ്ചായത്തിൻ്റെ നോട്ടിസുണ്ട് എന്നിട്ടും കൽനടക്കാർ പെരുവഴിയിൽ തന്നെ. മണർകാട് കവലയിലെ നടപ്പാത കൈയ്യേറിയുള്ള പെട്ടിക്കട കച്ചവടം വിദ്യാർത്ഥികളടക്കമുള്ള കാൽനട യാത്രക്കാർക്ക് അപകട ഭീഷണിയായിട്ട് കാലമേറെയായി. നടപ്പാത കച്ചവടം നിരോധിച്ചുള്ള ജില്ലാ കളക്ടറുടെ ഉത്തരവിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് പലതവണ ഉത്തരവുകൾ നടപ്പാക്കിയിട്ടുമുണ്ട്. കാലപ്പഴക്കത്തിൽ ഉത്തരവ് പൊടിപിടിച്ചു. . ഇപ്പോൾ  മണർകാട് കവലയിൽ നടപ്പാതയിലൂടെ നടക്കാനാകാത്ത സ്ഥിതിയായി. കൈയ്യേറ്റക്കാരിൽ കൂടുതലും ക്രിമിനലുകളാണെനത് കാൽനടക്കാർക്ക് ഭീഷണിയാണ്. നടപ്പാതയിലെ അനധികൃത കച്ചവടം ഒഴിപ്പിക്കാനെത്തിയ മണർകാട് എസ്.ഐ ഉൾപ്പെടെ പോലിസ് സംഘത്തെ കൊലക്കേസ് പ്രതികളുടെ നേതൃത്വത്തിൽ ആക്രമിച്ചത് ഏറെ നാളായില്ല. അനധികൃത കച്ചവടക്കാർക്ക് പഞ്ചായത്ത് നോട്ടീസ് നൽകിയെങ്കിലും ചില ലോക്കൽ രാഷ്ട്രീയ നേതാക്കളുടെയും പഞ്ചായത്ത് അംഗങ്ങളുടെയും പിന്തുണയിൽ കൈയ്യേറ്റക്കാർ ഇരിപ്പിടം ഉറപ്പിക്കുകയാണ്. ദേശീയപാത അധികൃതരും കൈയ്യേറ്റത്തിന് കൂട്ടുനിൽക്കുകയാണെന്നും നാട്ടുകാർക്കിൽ ആക്ഷേപമുണ്ട്. ജില്ലാ കളക്ടറുടെ ഉത്തരവ് എത്രയും വേഗം നടപ്പാക്കി കാൽനട യാത്രക്കാരുടെ അപകട ഭീഷണി ഒഴിവാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു
Previous Post Next Post